മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ പരിശീലന രംഗത്ത് 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാല ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ദുബായ് കാമ്പസില്‍ വിവിധ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലത്തില്‍ 23 തവണ ഒന്നാം സ്ഥാനക്കാരെ സംഭാവന ചെയ്യാന്‍ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് സാധിച്ചു. നാളിതുവരെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് MBBS പ്രവേശനവും അതിലധികം എന്‍ജിനിയറിംഗ് പ്രവേശനവും എന്ന ലക്ഷ്യവും നേടുവാനായി.

മികച്ച പഠന അന്തരീക്ഷവും മികവുറ്റ അദ്ധ്യാപകരും, മെന്റേഴ്സും, ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള ബ്രില്ല്യന്റിന്റെ പ്രത്യേകതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആയാസരഹിതം ആക്കുവാന് സഹായിക്കുന്നു. കേരളത്തില്‍ പാലാ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലും രാജ്യത്തിന് പുറത്ത് ദുബായിലും ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ ക്യാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം OFFLINE/ONLINE രീതിയിലായി വിവിധ പ്രോഗ്രാമുകള്‍ ക്രമീകരിച്ചിരിക്കുന്നു.
2024 വര്‍ഷത്തെ NEET/ENGINEERING പ്രവേശനം ആഗ്രഹിക്കുന്ന 1200 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് പരീക്ഷകള്‍ക്കു ശേഷം നടത്തപ്പെടുന്ന ഓഫ്ലൈന് ക്രാഷ് കോഴ്സ് ദുബായ് സെന്ററില്‍ മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച് എന്‍ട്രന്‍സ് പരീക്ഷ തീയതി വരെയും തുടരുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ ഓണ്‍ലൈനായി പരിശീലനം നേടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷപരിശീലനം സിദ്ധിക്കുന്നതിനും ആത്മവിശ്വാസത്തോടെ നീറ്റ് എക്സാമിനെ നേരിടുന്നതിനുമായി ഓഫ് ലൈന്‍ എക്സാമിനേഷനുകള്‍ ദുബായ് സെന്ററില്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പ്ലസ് വണ്‍, പ്ലസ്ടു പഠനത്തോടൊപ്പം എന്‍ട്രന്‍സ് പരിശീലനം സാധ്യാമാക്കുന്ന LONG TERM ബാച്ചുകളും HYBRID ബാച്ചുകളും ദുബായ് സെന്ററില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനുമായി ബന്ധപ്പെടുക.
www.brilliantpala.org, Ph: +971569435446, 045859652
