ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം രണ്ട് വർഷം തുടരും. സുപ്രധാന വിധികൾ പുറപ്പെടുവിച്ച് ശ്രദ്ധേയനായ ജഡ്ജി കൂടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അദ്ദേഹത്തിന്റെ പിതാവ് വൈ വി ചന്ദ്രചൂഡും സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു
സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, പൗരന്റെ സ്വകാര്യത, ആധാർ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ നിർണായക വിധികളിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പങ്കുണ്ടായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കി കൊണ്ട് സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ നിർണായക വിധി പുറപ്പെടുവിച്ചത് ചന്ദ്രചൂഢാണ്. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും അദ്ദേഹത്തിന്റേതാണ്. പിതാവ് വൈ വി ചന്ദ്രചൂഡിന്റെ വിധികൾ തന്നെ ഡിവൈ ചന്ദ്രചൂഡ് രണ്ട് തവണ തിരുത്തിയിട്ടുണ്ട്. 2024 നവംബർ 10 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
Justice DY Chandrachud formally takes oath as the new Chief Justice of India pic.twitter.com/JY0xdSrLEB
— ANI (@ANI) November 9, 2022