മസ്കത്ത്: മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള പാതയായ സുൽത്താൻ സയ്യീദ് ബിൻ തൈമൂർ റോഡിൽ കനത്ത പൊടിക്കാറ്റ് വീശിയടിച്ചു. ആദം – ഹൈമ റോഡ് എന്നറിയിപ്പെടുന്ന പാതയിലാണ് പൊടിക്കാറ്റുണ്ടായത്.
പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് റോഡിൽ അടിഞ്ഞു കൂടിയ മണ്ണ് ഇതിനോടകം നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
അടിക്കടി ശക്തമായ പൊടിക്കാറ്റുണ്ടാവുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുർഘടമായിട്ടുണ്ട്. ദൂരക്കാഴ്ച മങ്ങുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിലും കനത്ത പൊടിക്കാറ്റ് തുടരാനാണ് സാധ്യത.