ലോകത്തിലെ ആദ്യത്തെ ആളില്ലാ പോലീസ് സ്റ്റേഷനുകൾ അവതരിപ്പിച്ചത് ദുബായിലാണ്. ഇപ്പോഴിതാ 2017 ഇൽ സിറ്റി വക്കിൽ ആരംഭിച്ച ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷന് ഞായറാഴ്ച അഞ്ചു വർഷം പൂർത്തിയാക്കി. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്യുകയും 36,3000 ത്തിലധികം ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. എമിറേറ്റ്സിൽ 22പ്രദേശങ്ങളിലായി ഇന്ന് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ സേവനമനുഷ്ഠിക്കുന്നുണ്ട്.
“ആദ്യത്തെ എസ് പി എസ് ഉദ്ഘാടനത്തിൻ്റെ അഞ്ചാം വാർഷികത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഉപഭോക്താക്കൾക്ക് ഇരുപത്തി നാല് മണിക്കൂറും സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനും മനുഷ്യ ഇടപെടലുകൾ ഇല്ലാതെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിന് ഡിജിറ്റൽ പരിവർത്തനത്തിൻ്റെയും സ്മാർട്ട് സേവനങ്ങളുടെ ഉപയോഗത്തിൻ്റെ തുടക്കക്കാരായതിലും അങ്ങേയറ്റം അഭിമാനമുണ്ട്. ”
ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ലോജിസ്റ്റിക് സപ്പോർട്ട് ഡയറക്ടറും സ്മാർട്ട് പോലീസ് സ്റ്റേഷനുകൾക്കായിട്ടുള്ള ഗവണ്മെൻ്റ് – പ്രൈവറ്റ് സെക്ടർ ടീം തലവനുമായ മേജർ ജനറൽ അലി അഹമ്മദ് ഗാനിം പറഞ്ഞു.
സ്റ്റേഷനുകൾ – ഡ്രൈവ് – ത്രൂ വാക് ഇൻ എന്നിഅങ്ങനെയുള്ള 27 സേവനങ്ങൾ ഇവിടെ ലഭ്യമാണ്.കുറ്റകൃത്യങ്ങളും ട്രാഫിക് സംഭവങ്ങളും റിപ്പോർട്ട് ചെയ്യൽ, നഷ്ട്ടപെട്ടതും കണ്ടെത്തിയതുമായ ഇനങ്ങൾ, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള എല്ലാം അഭ്യർത്ഥനകളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം സന്ദർശകർക്ക് ആവശ്യമെങ്കിൽ പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴിയും സംവദിക്കാം.