വരും വർഷങ്ങളിൽ പരമ്പരാഗത ടാക്സിയുടെ സ്ട്രീറ്റ്-ഹെയിൽ നിന്ന് 80% ടാക്സികളും ഇ-ഹെയ്ലിംഗിലേക്ക് മാറ്റാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ടാക്സികൾ നേരിട്ട് ചെന്ന് വിളിക്കാതെ ഉപഭോക്താവിന് ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകുന്ന സംവിധാനത്തെയാണ് ഇ-ഹെയ്ലിംഗ് എന്ന് പറയുന്നത്. 2022ൽ ദുബായിൽ നടന്ന ടാക്സി യാത്രകളിൽ 30 ശതമാനവും ഹാല ഇ-ഹെയ്ലിംഗ് റൈഡുകളുടെ വിജയത്തിൽ നിന്നാണ് ഈ തീരുമാനമെന്ന് ആർടിഎ അറിയിച്ചു.
സ്ട്രീറ്റ്-ഹെയിലിംഗിൽ നിന്ന് വ്യത്യസ്തമായി ടാക്സി ഇ-ഹെയ്ൽ സേവനങ്ങളുടെ വിപുലീകരണം ദുബായിയെ സ്മാർട്ടായ നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. ഇ-ഹെയ്ൽ ടാക്സി സേവനം ദുബായിലെ ടാക്സി പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാക്സിക്കായുള്ള കാത്തിരിപ്പ് 3.5 മിനിറ്റോ അതിൽ കുറവോ സമത്തിലേക്കെത്തി. അതുവഴി ഇന്ധന ഉപഭോഗം, കാർബൺ പുറന്തള്ളൽ എന്നിവ കുറയ്ക്കുമ്പോൾ ഉപഭോക്തൃ സന്തോഷവും സംതൃപ്തിയും വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടസ്സമില്ലാത്ത ഇൻ-ആപ്പ് ഇ-പേയ്മെന്റ്, ഒപ്റ്റിമൽ റൂട്ട് സെലക്ഷൻ, ട്രിപ്പ്-ഷെയറിംഗ് ഓപ്ഷനുകൾ, ഡ്രൈവർ, വാഹന വിശദാംശങ്ങളിലേക്കുള്ള ആക്സസ്, സേവനത്തെയും ഡ്രൈവറെയും റേറ്റുചെയ്യാനുള്ള കഴിവ് തുടങ്ങിയ മറ്റ് സവിശേഷതകളിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രയോജനം നേടാമെന്നും അദ്ദേഹം വ്യക്തമാക്കി.