ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ആയിരക്കണക്കിന് സൈക്ലിംഗ് പ്രേമികൾ ഒന്നിച്ചു. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ എന്നിവിടങ്ങളിലൂടെ അതിവേഗം സഞ്ചരിച്ചാണ് സൈക്കിളുകൾ കടന്നുപോയത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ മുൻനിര ഇവന്റുകളിലൊന്നായ ദുബായ് റൈഡ് 2022 ദുബായിയെ ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ്.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് റൈഡ് 2022 സംഘടിപ്പിച്ചത്. ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിന്റെ സ്റ്റേജിന് വഴിയൊരുക്കുന്നതിനായി ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫാ പാർക്ക് ഇന്റർചേഞ്ച് വരെയുള്ള റോഡ് രാവിലെ അഞ്ച് മണിക്കൂറോളം അടച്ചിട്ടിരുന്നു.
അറബ് ലോകത്തെ വനിതകൾക്കായി ദുബായ് വിമൻസ് റൺ 9-ാമത് എഡിഷന് നവംബർ 13ന് ദുബായിലെ ബ്ലൂവാട്ടേഴ്സ് ഐലൻഡിൽ തുടക്കമാകും. 6,000 വനിതകൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. പരിപാടിയിൽ 12 വയസ്സ് മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം, അതേസമയം 8 നും 12 നും ഇടയിൽ പ്രായമുള്ളവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഇന്ന് രാത്രി 11:59 ന് അവസാനിക്കും. 100 ദിർഹം മുതലാണ് രജിസ്ട്രേഷൻ ഫീസ്.