ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അതിഥിയായെത്തി ലിബിയന്‍ വംശജനായ എഴുത്തുകാരന് ഇബ്രാഹിം അല്‍ കോനി. മരുഭൂമി തന്നെയാണ് അതിന്റെ കഥകള്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവവുമായി ബന്ധപ്പെട്ട പരിപിടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുഭൂമി തന്നെയാണ് യൂറോപ്പിലേക്ക് പോകുന്നതിന് മുമ്പ് തന്റെ വ്യക്തിത്വ വിക്സനത്തെ സഹായിച്ചതെന്നും നാഗരികത ആദ്യം രൂപപ്പെട്ടതെന്നും അല്‍ കോനി പറഞ്ഞു.
തുവാരെഗ് മരുഭൂമിയല്‍ ജനിച്ച് വളര്‍ന്ന അല്‍ കോനി യൂറോപിലേക്ക് കുടിയേറിയെങ്കിലും തന്റെ കഥകളിലെ മിത്തുകളിലും മായിക ലോകങ്ങളിലും തുവാരെഗ് ജീവിതത്തോടുള്ള ആഴത്തിലുള്ള സ്നേഹം പ്രകടനമാണ്.
മരുഭൂമി തന്നെയാണ് തന്നോട് അതിന്റെ കഥകള്‍ പറഞ്ഞതെന്ന് അല്‍ കോനി പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ മരുഭൂമിയായ തുവാരെഗ് മരുഭൂമിയില്‍ അല്‍ കോനി കുഞ്ഞായിരിക്കെ 36 മണിക്കൂറുകളോളം ഒറ്റപ്പെട്ടു പോയിരുന്നു. ഈ സംഭവം ഓര്‍ത്തെടുത്താണ് അല്‍ കോനി അത് പറഞ്ഞത്.
അല്‍-കോനി 40 ഭാഷകളിലായി 81 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഷാര്‍ജ ബുക്ക് അതോറിറ്റി അല്‍ കോനിയെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കുകയും ചെയ്തു.