ദുബായ്: ദുബായ് നഗരത്തിന്റെ നല്ല സമയമായി ദെയ്റ ക്ലോക്ക് ടവർ മാറിയിട്ട് 5 പതിറ്റാണ്ട് പിന്നിടുന്നു. അടിമുടി മാറിയ നഗരത്തിനൊപ്പം ക്ലോക്ക് ടവറും മുഖം മിനുക്കി തിരികെ എത്തിയിരിക്കുകയാണ്. ആധുനിക ദുബായിക്ക് അലങ്കാരമാകും വിധമാണ് പുതിയ പരിഷ്കരണം. ഒരു കോടി ദിർഹമാണ് ദുബായ് മുനിസിപ്പാലിറ്റി നവീകരണത്തിനായി ചിലവഴിച്ചത്
ക്ലോക്ക് ടവറിന്റെ പഴയ പ്രതാപം നഷ്ടപ്പെടാതെയായിരുന്നു നവീകരണം. റൗണ്ട് എബൗട്ടിന് ചുറ്റും ഈന്തപ്പനകളും പുൽച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പുത്തൻ ലൈറ്റുകളും സ്ഥാപിച്ചു മോഡി കൂട്ടിയപ്പോൾ ആരെയും അതിശയിപ്പിക്കും വിധമാണ് ക്ലോക്ക് ടവറിന്റെ മേക്ക് ഓവർ . പുതിയതായി സ്ഥാപിച്ച വാട്ടർ ഫൗണ്ടനും ആകർഷകമാണ്. ക്ലോക്ക് ടവറിനു കാലോചിതമായ മാറ്റം നൽകാനായതിന്റെ ആഹ്ലാദത്തിലാണ് അധികൃതർ