ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. വാരാന്ത്യത്തിൽ രണ്ട് മണിക്കൂറാണ് സർവീസുകൾ നീട്ടുക. വേനലവധി അവസാനിക്കുന്നതിനാൽ വിമാനത്താവളത്തിലെ തിരക്ക് പരിഗണിച്ചാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
ഇന്നും നാളെയും അർദ്ധരാത്രി 12 മുതൽ പുലർച്ചെ രണ്ട് വരെയാണ് സർവീസുകൾ നീട്ടുക. ഈ രണ്ട് മണിക്കൂറിൽ ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ നിന്ന് സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാം. അതേസമയം, യാത്രക്കാർക്ക് ഈ സമയം ടാക്സികൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനവും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.