ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജ് സീസൺ 27 ലെ വി ഐ പി പാക്കേജുകളുടെ വിൽപ്പന തിയതി പ്രഖ്യാപിച്ചു. ഒരു വി ഐ പി പാക്കിനുള്ളിൽ സ്വർണ്ണ നാണയം ഒളിപ്പിച്ചിട്ടുണ്ടാകും. ഈ പാക്കേജ് വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക് 27,000 ദിർഹം ക്യാഷ് പ്രൈസ് ആയി ലഭിക്കുകയും ചെയ്യും .
വി ഐ പി എൻട്രി ടിക്കറ്റുകൾ, പാർക്കിംഗ് പ്രിവിലേജുകൾ, വണ്ടർ പാസുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പായ്ക്കുകൾ സെപ്റ്റംബർ 24 മുതൽ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ആയി ലഭിക്കും . അതേസമയം ചില പാക്കേജുകൾ സെപ്റ്റംബർ 17 മുതൽ 22 വരെ 70 ദിർഹം നൽകി പ്രീബുക്കിങ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും വി ഐ പി പാക്കേജ് ലഭിക്കുന്നതിനും സഹായകമാവുമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസിന് മുകളിൽ പ്രായമുള്ള എമിറേറ്റ്സ് ഐഡി കൈവശമുള്ള ഒരു വ്യകതിക്ക് എട്ട് വി ഐ പി പായ്ക്കുകൾ വരെ വാങ്ങാം. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി ഒക്ടോബർ ആദ്യവാരം തന്നെ അതിഥിപായ്ക്കുകൾ വിതരണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വി ഐ പി പാക്കേജുകൾ
വി ഐ പി എൻട്രി ടിക്കറ്റ്
വി ഐ പി പാർക്കിംഗ് (പ്രത്യേക ആവശ്യങ്ങൾ )
റിപ്പ്ളിയുടെ ബിലീവ് ഇറ്റ് ഓർ നോട്ട്, അക്വാ ആക്ഷൻ സ്റ്റണ്ട് ഷോ, കാർണിവൽ ഫൺ ഫെയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു
അതിഥികൾക്കായുള്ള പാക്കേജുകൾ
ഡയമണ്ട് വി ഐ പി പാക്കേജ് – 6,000 ദിർഹം
പ്ലാറ്റിനം വി ഐ പി പാക്കേജ് – 15,000 ദിർഹം
ഗോൾഡ് വി ഐ പി പാക്കേജ് – 1,950 ദിർഹം
സിൽവർ വി ഐ പി പാക്കേജ് – 13,000 ദിർഹം
10,000 ദിർഹം മൂല്യമുള്ള ആനുകൂല്യങ്ങൾക്ക് 1,600 ദിർഹം