കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും പി വി അൻവർ എംഎൽഎ.മുഖ്യമന്ത്രി എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പിന്നിൽ കാരണങ്ങളുണ്ടാവാമെന്നും അൻവർ പറഞ്ഞു.മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിപരമായ അന്വേഷണത്തിൽ ഇടപെട്ടതിനുള്ള പ്രത്യൂപകാരമായിട്ടാണെന്നാണ് പൊതുസമൂഹം ചർച്ച ചെയ്യുന്നത്.
ഇതിന്റെ പിന്നിൽ എന്തെങ്കിലും ഉണ്ടോ? അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്തൊക്കയോ പുറത്തുവരുമെന്നും അപകടത്തിലാവുമെന്നും പൊതുസമൂഹം ചർച്ച ചെയ്യുന്നത്. തൃശ്ശൂർ പൂരം കലക്കിയതിലും കലക്കിച്ചതിലും അന്വേഷണ പ്രഹസനത്തിന്റെ ആവശ്യമില്ല. സംശയങ്ങൾക്കിടയായതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമായിരുന്നു. ആർക്ക് വേണ്ടിയാണ് സംരക്ഷിക്കുന്നത്. പി വി അൻവറിന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല’, അൻവർ പറഞ്ഞു.പാർട്ടി പ്രവർത്തകരുടെയും രക്തസാക്ഷികളുടെ നൂറുകണക്കിന് ബന്ധുക്കളുടെയും വികാരമാണ് താൻ പറയുന്നതെന്ന് അൻവർ ആവർത്തിച്ചു.
ബിജെപിക്ക് നേട്ടമുണ്ടാക്കാൻ തൃശൂർ പൂരം തടസ്സപ്പെടുത്താൻ പിണറായി എഡിജിപി അജിത്കുമാറിനോട് ആവശ്യപ്പെട്ടിരിക്കാമെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്നും അൻവർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പാർട്ടിയിലെ നിക്ഷിപ്ത താൽപര്യക്കാർ ആർഎസ്എസിനും ബിജെപിക്കും മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചത്, എന്നാൽ പിന്നീട് പ്രതിച്ഛായക്ക് വൻ ഇടിവുണ്ടായെന്നും മലപ്പുറം പോലീസ് നടത്തിയ അനധികൃത സ്വർണം പിടിച്ചെടുക്കലിന് അദ്ദേഹത്തിന്റെ ആശീർവാദം ഉണ്ടെന്നും അൻവർ