ദീപപ്രഭ ചൊരിഞ്ഞ് ദീപാവലി ആഘോഷത്തിനൊരുങ്ങി ദുബായ്. ബർദുബായും മൻകൂളും ബുർജുമാനും ഉൾപ്പെടുന്ന മേഖലകൾ വർണാഭമായി. ഉത്തരേന്ത്യക്കാരുടെ ഫ്ലാറ്റുകളിൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഇന്ത്യൻ കോൺസുലേറ്റ്, ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന 5 ദിവസത്തെ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും.
മൺചെരാതുകളും രംഗോലിക്കായുള്ള നിറങ്ങളും ഉൾപ്പെടെ ദീപാവലി വിപണിയും സജീവമായി. കൂടാതെ ദീപാവലിക്കു സമ്മാനിക്കാൻ മധുര പലഹാരങ്ങൾ നിറച്ച സമ്മാനപ്പൊതികളും ഡ്രൈഫ്രൂട്ടുകളും മറ്റ് അലങ്കാര വസ്തുക്കളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ സിറ്റി, ബുർജ്മാൻ, ഖിസൈസ് മാളുകളിൽ ദീപാവലി കച്ചവടത്തിനൊപ്പം മത്സരങ്ങളും തുടങ്ങി.
ഗ്ലോബൽ വില്ലേജിലും ദീപാവലി ആഘോഷം നടക്കും. 25 മുതൽ 31വരെ നീളുന്ന പരിപാടിയിൽ ഇന്ത്യൻ പവലിയൻ കേന്ദ്രീകരിച്ചാണ് പരിപാടികൾ. ഹോളിവുഡ് ഷോയാണ് മുഖ്യ ആകർഷണം. രണ്ട് വർഷത്തിന് ശേഷമുള്ള ആഷോഷമായതിനാൽ തന്നെ വീടുകളിലും ആഘോഷ പരിപാടികൾ നീളും.