ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം. എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ എയർഹോസ്റ്റസിനോടും തട്ടിക്കയറിയതായി പരാതി.
എമർജൻസി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന 40 വയസുകാരനായ കാൺപുർ സ്വദേശി എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഡൽഹിയിൽ നിന്നും പുറപ്പെട്ട 6ഇ 308 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.