ദുബായ്: ആഗോള നഗരമായ ദുബായിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബുർജീൽ ഹോൾഡിങ്സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീർ വയലിൽ. ‘അറേബ്യൻ ബിസിനസ്’ തയാറാക്കിയ ‘ദുബായ് 100’ പട്ടികയിലാണ് ഡോ.ഷംഷീർ വയലിൽ ഇടം നേടിയത്.
ബുർജ് ഖലീഫയുടെ ഉടമകളും ആഗോള റിയൽ എസ്റ്റേറ്റ് മേഖലയിലെ മുൻനിര കമ്പനിയുമായ എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ, അൽഗുറൈർ ചെയർമാൻ അബ്ദുൽ അസീസ് അൽഗുറൈർ എന്നിവരാണ് പട്ടികയിൽ മം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.
വ്യവസായം, വാണിജ്യം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ‘അറേബ്യൻ ബിസിനസ്’ അധികൃതർ അറിയിച്ചു. വ്യക്തികളുടെ സാമ്പത്തിക വിജയത്തിനപ്പുറമുള്ള സ്വാധീനം, പ്രചോദനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.