അഞ്ചു തെങ്ങില്‍ നാല് വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തെരുവു നായ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മാമ്പള്ളിയിലാണ് സംഭവം. രാവിലെ എട്ടുമണിയോടെയാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിക്ക് കഴുത്തിലും കൈയ്യിലും ചുണ്ടിലുമെല്ലാം പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്ന നായ അധികം വൈകാതെ ചത്ത് പോയിരുന്നു. പരിശോധന നടത്താതെ നായയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തിരുന്നു.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തിങ്കളാഴ്ച രാവിലെ നായയുടെ ജഡം
പുറത്തെടുത്തു. അഞ്ചു തെങ്ങ് വെറ്റിനെററി സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കുട്ടിയെ നായയില്‍ നിന്ന് രക്ഷിച്ചവര്‍ക്കും കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ക്കും വാക്സിനേഷന് നല്കി.