ഉത്തരേന്ത്യയിലെ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിക്കും. ദിവസങ്ങളായി മണാലി, കസോള്‍ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന 45 അംഗ സംഘമാണ് ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.
കുളുവില്‍ നിന്ന് സംഘം ഉടന്‍ പുറപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് പറഞ്ഞു. എറണാകുളം തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരാണിവര്‍.
റോഡ് മാര്‍ഗം ചണ്ഡീഗഡ് വഴി ഡോക്ടര്‍മാര്‍ ഡല്‍ഹിയിലേക്ക് തിരിക്കും എന്നാണ് വിവരങ്ങള്‍. കുളുവിലെ കിര്ഗംഗ പ്രദേശത്താണ് ഡോക്ടര്‍മാരുടെ
സംഘം കുടുങ്ങിയത്. ഡോക്ടര്‍മാര്‍ സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം കെ വി തോമസ് അറിയിച്ചിരുന്നു.
കഴിഞ്ഞ 26 ആം തീയതി വടക്കേ ഇന്ത്യയിലേക്ക് യാത്ര തിരിച്ച സംഘം, ഉത്തരേന്ത്യയിലുണ്ടായ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി പോവുകയായിരുന്നു. റോഡ് ഗതാഗതം പുനഃസ്ഥാപിച്ച് കഴിഞ്ഞാല്‍ ഉടനടി ഇവരെ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ട്രാവല്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.