സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസം ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫര്‍ട്ടബിള്‍ ആണോ?’ എന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിന് ദിയ നല്കിയ മറുപടി സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘എന്തുകൊണ്ട് എനിക്ക് അവരുമായി കംഫര്‍ട്ടബിള്‍ ആയിക്കൂടാ എന്നാണ് എന്റെ ചോദ്യം. അവര്‍ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റഗറി. ഞാന്‍ ഒരു പെണ്‍കുട്ടിയുമായോ ആണ്കുട്ടിയുമായോ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ എന്തുകൊണ്ട് ട്രാന്‍സ്ജെന്‍ഡറുമായി പറ്റില്ല. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരെ എനിക്ക് ഇഷ്ടമാണ്. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ കൂടുതല്‍ ഇഷ്ടമാണ്. ശരത് കുമാര്‍ ചെയ്ത റോള്‍ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്’, ദിയ പറയുന്നു.
‘ബെംഗളൂരുവില്‍ വച്ചാണ് ഞാന്‍ ട്രാന്സ്ജെന്ഡേഴ്സിനെ നേരിട്ട് കണ്ട് ആദ്യമായി സംസാരിച്ചത്. ഞാനവരെ എവിടെ വച്ച് കണ്ടാലും അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവര്‍ക്ക് പണം നല്‍കാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. അവരുടെ ചിരിച്ച മുഖം എനിക്ക് ഇഷ്ടമാണ്. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങള്‍ക്കാണ് ഈ ഗേ പയ്യന്മാരുമായി പ്രോബ്ലം. ഞാന്‍ കണ്ടിട്ടുള്ളതില്‍ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളിയിങ് ചെയ്യുന്നതും കളിയാക്കുന്നതും. എനിക്കൊരു ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നും തോന്നിയിട്ടുണ്ടെന്നും‘ ദിയ കൂട്ടിച്ചേര്‍ത്തു.