അഭിനയത്തിന്റെ കാര്യത്തില്‍ താനും നടന് പ്രണവ് മോഹന്‍ലാലും ഒരുപോലെയാണെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. ചിലര്‍ക്ക് സിനിമ ഭയങ്കര പേഴ്സണല്‍ ആണ്. എന്നാല്‍ തനിക്ക് അഭിനയത്തോട് വലിയ പാഷന് ഇല്ലെന്ന് ധ്യാന്‍ തുറന്ന് പറഞ്ഞു. പ്രണവും താനും അഭിനയിക്കുന്ന സമയത്തും ഡിറ്റാച്ച്ഡ് ആണെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു. ചീന ട്രോഫി എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ധ്യാന്‍ പറഞ്ഞത് :
എനിക്ക് അഭിനയത്തോട് വലിയ പാഷന് ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. ഏട്ടന് ഭയങ്കര ഇമോഷനല്‍ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ ഞങ്ങള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്സനല്‍ ആണ്
ഏട്ടന് ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങള്‍ വര്‍ക്ക് ഔട്ട് ആകുമ്പോള്‍ പുള്ളിയുടെ കണ്ണുനിറയും. ഞാനിതൊക്കെ കഴിഞ്ഞ് പുള്ളിയുടെ അടുത്ത് വന്ന് ചോദിക്കുന്നത്, ” ആ ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍” എന്നൊക്കെയാണ്. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. എനിക്കു തോന്നുന്നു അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും.
ഏട്ടന്റെ സിനിമ എന്നത് എനിക്ക് പേഴ്സനല്‍ ആണ്. ഏട്ടന് പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ. ചീന ട്രോഫിയും അതുപോലെയാണ്. അനിലിന്റെ സിനിമ നന്നാകണം, അനിലിനു വേണ്ടത് ചെയ്യണം എന്നതായിരുന്നു മനസ്സില്‍. അല്ലാതെ ക്യാരക്ടര്‍ നന്നാവാന്‍ ഞാനത് ചെയ്യുക എന്നൊന്നുമില്ല. സംവിധായകനെ പിന്തുടര്ന്ന് പോകും അത്ര തന്നെ.