സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിച്ചുവെന്ന് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്ത്രീവിരുദ്ധതയെയും സ്ത്രീകള്‍ക്ക് എതിരായുള്ള കണ്ടന്റുകളെയും കുറിച്ച് സംസാരിക്കവെയായിരുന്നു പ്രതികരണം. സിനിമയ്ക്ക് കൂടുതല്‍ ആളുകളെ ഫെമിനിസം എന്താണെന്ന് പഠിപ്പിക്കാന്‍ സാധിച്ചുവെന്നും അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു.
അനുരാഗ് കശ്യപ് പറഞ്ഞത് :
നിങ്ങള്‍ക്ക് ആരുടെയും മേല്‍ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. ആളുകള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതിരിക്കുകയോ ആണ് ചെയ്യുന്നത്. നിങ്ങള്‍ ഫെമിനിസ്റ്റ് എന്ന് കരുതിയ ഒരു സിനിമ എത്ര പേര് പോയി കണ്ടു? വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ അവ കാണുകയും അത് യഥാര്‍ത്ഥ ഫെമിനിസ്റ്റ് സിനിമയാണോ അതോ കപട സ്ത്രീപക്ഷ സിനിമയാണോ എന്ന് അടിവരയിടുകയും ചെയ്യുന്നുള്ളു. മറ്റേതൊരു ഫെമിനിസ്റ്റ് സിനിമയേക്കാളും അനിമല്‍ പോലൊരു സിനിമ ഈ രാജ്യത്ത് കൂടുതല്‍ ഫെമിനിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മറ്റേതൊരു സിനിമയേക്കാളും സ്ത്രീവിരുദ്ധതയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അനിമല്‍ സൃഷ്ടിച്ചു. അതിനാല്‍ ആ സിനിമ എന്തെങ്കിലും ഒക്കെ നല്ലത് ചെയ്യുന്നുണ്ട്.
ആളുകള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമൂഹത്തില്‍ ഒരു പ്രകോപനക്കാരന് ആവശ്യമാണ്. അനിമലും അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടുതല്‍ ആളുകളെ ഫെമിനിസം പഠിപ്പിച്ചു. എന്തിനാണ് ഒരു പ്രകോപനക്കാരനെ പേടിക്കുന്നത്? ഞങ്ങള്‍ വിദ്യാസമ്പന്നരും പഠിച്ചവരുമാണ്. നമ്മെ പ്രകോപിപ്പിക്കുന്ന ഒരാളെ നമ്മള് എന്തിന് ഭയപ്പെടുന്നു? പ്രകോപിതനാകുന്നത് നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നത്. ഒരു ചലച്ചിത്രകാരന് എന്ന നിലയില്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഞാന്‍ അഗ്ലി സംവിധാനം ചെയ്തപ്പോള്‍, ആളുകള്‍ തിരികെ പോയി ആ രാത്രി ഉറങ്ങാതെയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഡിസംബര്‍ 1നാണ് റണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററില്‍ എത്തിയത്. റിലീസിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും വയലന്സുമായിരുന്നു ഇതിന് കാരണം. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, ശക്തി കപൂര്‍, തൃപ്തി ദിമിരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.