ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്കെതിരായ അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിച്ചില്ലെങ്കില്‍ ഷാജന് സ്കറിയ ഉടമയായ ‘മറുനാടന്‍ മലയാളി’യുടെ യൂട്യൂബ് ചാനല്‍ പൂട്ടേണ്ടി വരുമെന്ന് കോടതി ഉത്തരവ്. 24 മണിക്കൂറിനകം വാര്‍ത്തകളും വിവാദ വീഡിയോകളും പിന്‍വലിക്കാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ അത് ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ വ്യക്തി ഹത്യ ചെയ്യുന്നതിനോ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദേശം നല്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.