തിരുവനന്തപുരം: സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ച ശേഷമാണ് ഇന്ന് സ്വർണവിലയിൽ കുറവുണ്ടായത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് നാല്പത് രൂപ കുറഞ്ഞ് 44,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാൻ കാരണം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവിലയിൽ 600 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5555 രൂപയും ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന് 4600 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമായി.