സ്പേസ് ടെക്നോളജി,കണ്ടന്റ് ക്രിയേറ്റർ,സ്റ്റാൻഡ് അപ്പ് കോമഡി,സംരഭകൻ എന്നീ മേഖലകളിൽ തിളങ്ങുന്ന അഹമ്മദ് അൽ കഷീക്ക് തന്റെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി മേഘ നായരുമായി..
അഹമ്മദ് യഥാർത്ഥത്തിൽ അറബിയാണോ, അല്ലെങ്കിൽ മലയാളം അറിയാവുന്ന അറബിയാണോ,അതുമല്ലെങ്കിൽ മലയാളിയായിട്ടുളള അറബിയാണോ?
ഞാൻ അറബി അറിയാവുന്ന മലയാളിയാണ്.ജനിച്ചതും വളർന്നതുമൊക്കെ യുഎഇയിലാണ്. പല കൾച്ചറിൽ നിന്നും വന്ന സുഹൃത്തുകൾ എനിക്കുണ്ട്.അവരുടെ കൈയ്യിൽ നിന്നും മെല്ലെ മെല്ലെയാണ് അറബി പഠിച്ചത്.രണ്ട് വർഷം കൊണ്ട് അറബി പഠിച്ച് പത്താം വയസ്സിൽ സംസാരിക്കാൻ തുടങ്ങി.
അഹമ്മദ് സ്പേസ് ടെക്ക്നോളജി കാേൻസൻറ്റ്റേറ്റ് ചെയ്യുന്ന വ്യക്തിയാണ്,അത് പോലെ തന്നെ സോഷ്യൽ മീഡിയയും എങ്ങനെയാണ് രണ്ടും ബാലൻസ് ചെയ്യുന്നത്?
എനിക്ക് ഫാമിലി ബിസിനസ്സ് കൂടിയുണ്ട്, പിന്നെ സ്വന്തമായി ചെയ്യുന്ന ബ്രാൻഡിഗും.ഞാൻ ബ്ലെസ്ഡ് ആണ്.എനിക്ക് ആഴ്ച്ചയിൽ നാല് ദിവസം ജോലിയുളളു, വൈകിട്ട് മൂന്നര ആകുമ്പോൾ കഴിയും.അത് കൊണ്ട് തന്നെ എനിക്ക് മറ്റ് കാര്യങ്ങൾ, വീഡിയോസ് ഡേ ലൈറ്റിൽ തന്നെയെടുക്കാൻ സമയം കിട്ടാറുണ്ട്.
സ്പേസ് ടെക്ക്നോളജിയിലേക്ക് എങ്ങനെയാണ് താൽപര്യം വരുന്നത്?വീട്ടിൽ നിന്നുളള സപ്പോർട്ട്?
എട്ട് വയസ്സ് മുതൽ ഞാൻ ആസ്ട്രോണമി പുസ്തകങ്ങൾ വായിക്കുമായിരുന്നു.എന്നാൽ പഠിക്കാൻ ഞാൻ വലിയ മിടുക്കനായിരുന്നില്ല.17 വയസ്സിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ മുതൽ ഞാൻ പാർട്ട് ടൈം ജോലി ചെയ്യുമായിരുന്നു.1200 ദിർഹമായിരുന്നു ആദ്യത്തെ ശമ്പളം.ആഴ്ച്ചയിൽ രണ്ട് ദിവസം ജോലി ചെയ്യും.ചെറുപ്പം തൊട്ട് ജോലി ചെയ്തിരുന്നത് കൊണ്ട് മുതിർന്നപ്പോൾ ജോലിയുടെ കാര്യത്തിലൊക്കെ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ എനിക്ക് ആകുമായിരുന്നു, പാരന്റസിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു.
മലയാളത്തിൽ നിന്നും അറബിക്കിലേക്ക് ആദ്യമായി ട്രാൻസലേറ്റ് ചെയ്ത മമ്മൂക്കയുടെ സിനിമ ടർബോ ട്രാൻസലേറ്റ് ചെയ്യാൻ ലഭിച്ച അവസരം ജീവിതത്തിലെ മൈൽ സ്റ്റോൺ തന്നെയാണല്ലേ?
അത് വളരെ സർപ്രെസ്സായി എനിക്ക് ലഭിച്ച അവസരമാണ്.എന്റെ ഫ്രണ്ട് അഞ്ചന ടർബോയിലുണ്ട്. ആളാണ് മമ്മൂക്കയെ മീറ്റ് ചെയ്യാൻ അവസരമുണ്ടാക്കിയത്.അവിടെ വെച്ച് ട്രൂത്ത് ഗ്ലോബൽസിലെ സമദ് കാണണം എന്ന് പറയുന്നത്. ടർബോയിലേക്ക് വരുന്നതും.ട്രാൻസലേഷൻ കഴിഞ്ഞ് ഒരു ദിവസം മമ്മൂക്ക സ്റ്റുഡിയോയിൽ വരികയും.സിനിമയിലെ ഇമോഷണലായ ഡയലോഗ് കേട്ട് എന്നെ കൊണ്ട് റീടേക്ക് എടുപ്പിച്ച് ബെറ്ററാക്കുകയും ചെയ്തായിരുന്നു.