കൊല്ലം ചിതറയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചല്ലിമുക്ക് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ ആദര്ശിന്റഖെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ആദര്‍ശ് ഇന്നലെ മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. അമ്മയാണ് മകന് മരിച്ച കാര്യം അയല്‍ക്കാരോട് പറഞ്ഞത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി.
പൊലീസ് നടത്തിയ പരിശോധനയില്‍ ആദര്‍ശിന്റെ കഴുത്തില്‍ കയര്‍മുറുക്കിയ പാടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അച്ഛനെയും അമ്മയെയും സഹോദരനെയും കസ്റ്റഡിയില്‍ എടുത്തത്.
ആദര്‍ശിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമാകും മരണകാരണം വ്യക്തമാകുക.