കൊച്ചി: പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ വിവരങ്ങൾ ശേഖരിച്ച് ഇഡി.കേസിൽ അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് സീഡ് സൊസൈറ്റികളിൽ നിന്നായി അനന്ത കൃഷ്ണൻറെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. അതേസമയം, തട്ടിപ്പിൽ കൂടുതൽ പരാതികൾ. തൃശൂർ വടക്കാഞ്ചേരി നഗരസഭാ കോൺഗ്രസ് കൗൺസിലർക്ക് എതിരെയും ആരോപണമുണ്ട്.
മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്. പരാതികളിൽ പോലീസ് നടപടി ഇന്നുണ്ടാകുമെന്നാണ് വിവരം. 350 പരാതികളിൽ 12 കേസുകളാണ് നിലവിൽ ഇടുക്കി ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.