ഇനി മുതൽ ക്രെഡിറ്റ് കാർഡ് വഴിയും ദുബൈയിലെ സ്കൂൾ ഫീസ് അടയ്ക്കാം. ഫീസ് ഒന്നിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനം. ഇതിൽ സർവീസ് ചാർജോ പലിശയോ ബാങ്കുകൾ ഈടാക്കുന്നില്ല. പലിശരഹിത തവണകളായി പണം തിരിച്ചടയ്ക്കാൻ 6 മാസം മുതൽ 4 വർഷം വരെയുള്ള കാലാവധിയാണ് ബാങ്കുകൾ നിഷ്കർഷിച്ചിട്ടുള്ളത് . അതേസമയം ക്രെഡിറ്റ് കാർഡിൽ തിരിച്ചടയ്ക്കാനുള്ള കാലാവധിക്ക് ശേഷമാണ് പണം അടയ്ക്കുന്നതെങ്കിൽ പലിശയും ഈടാക്കും.
ബാങ്കുകളുടെ കസ്റ്റമർ കെയർ സംവിധാനം ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് പേയ്മെന്റിൽ ചേരാൻ സാധിക്കും. ഇതിനായിഅധികം രേഖകൾ ഒന്നും തന്നെ ഹാജരാക്കേണ്ടതില്ല. സാധരണയായുള്ളതോ ഓൺലൈൻ വഴിയുള്ളതോ ആയ തിരച്ചടവിൽ കൂടിശ്ശിക വരുത്തിയാൽ ബാങ്ക് നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ദ്ധൻ മുഹമ്മദ് ഗാസി അറിയിച്ചു.