കൊച്ചി: വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവ് കമൻ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് എംജെയാണ് വിദ്വേഷ പരാമർശം നടത്തിയത്.
ഫേസ്ബുക്ക് കമൻ്റ് ആയി രേഖപ്പെടുത്തിയ പരാമർശത്തിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും. വിവാദമാവുകയും ചെയ്തതോടെ ഫ്രാൻസിസ് കമൻ്റ് ഡിലീറ്റ് ചെയ്തിരുന്നു.
പിന്നാലെ ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു. ഫ്രാൻസിസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.പിന്നാലെ ഫ്രാൻസിസ് ഫെയ്സ്ബുക്കിലെ തൻ്റെ അക്കൗണ്ട് വഴി പരസ്യമായി ക്ഷമാപണം നടത്തി.