ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്ന്ിനെതിരെ കേസ്. പരപ്പനങ്ങാടി പൊലീസ് ആണ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
അതേസമയം കേസ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു.