യു എ ഇ യിൽ 427 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 388 പേർ രോഗമുക്തി നേടുകയും ഒരു മരണം നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ കോവിഡ് കേസുകളുടെ എണ്ണം 18149 ആയി. 213994 പേരിൽ പരിശോധന നടത്തിയതിൽ നിന്നുമാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിലെ കണക്ക് അനുസരിച്ച് ആകെ കോവിഡ് കേസുകളുടെ എണ്ണം 1018381ആണ്. അതേസമയം ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 997890 ആയി വർധിച്ചു. ഇപ്പോഴുള്ള മരണ സംഖ്യ 2342 ആണ്.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതിനെ ചെറുക്കാൻ പുതിയ ബൂസ്റ്ററുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വർഷം തോറും കോവിഡ് 19 വാക്സിസിനുകൾ ശുപാർശ ചെയ്യുമെന്നും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.