കൊച്ചി: ആഗോളതലത്തിൽ പ്രശസ്തിയാർജ്ജിച്ച ആഡംബര കപ്പൽ കോസ്റ്റ മറീന ഇന്ത്യയിൽ സർവ്വീസ് ആരംഭിച്ചു. മുംബൈയിൽ വച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ആണ് കപ്പലിൻ്റെ കന്നിയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.
മുംബൈ, ഗോവ, ലക്ഷദ്വീപ്, കൊച്ചി പാതയിലൂടെയാവും കപ്പലിൻ്റെ സർവ്വീസ് എന്നാണ് വിവരം. ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന യാത്രയിൽ 45000 പേർക്ക് കപ്പലിൽ യാത്ര ചെയ്യാനാവും. നവംബർ നാല് മുതൽ ജനുവരി 12 വരെയാണ് കോസ്റ്റ മറീനയുടെ കന്നിയാത്ര.
2030-ഓടെ ഇന്ത്യയിലെ ക്രൂയിസ് യാത്രക്കാരുടെ വാർഷിക എണ്ണം 1.8 ദശലക്ഷമായി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.
മുംബൈയിൽ നടന്ന ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023-ലെ മാരിടൈം ഇന്ത്യ വിഷൻ 2047 പ്രകാരം, 2047 ഓടെ ഇന്ത്യക്ക് 25 ഓപ്പറേഷൻ ക്രൂയിസ് ടെർമിനലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 5 ദശലക്ഷം ക്രൂയിസ് യാത്രക്കാരുടെ വാർഷിക യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നു.