അമരാവതി: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വൈ.എസ്.ആർ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി തെലുങ്കുദേശം പാർട്ടി. ചട്ടലംഘനമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേരത്തെ ഹൈക്കോതിയെ സമീപിച്ചിരുന്നു.
തുടർന്ന് കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ നടപടി. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ
ജഗൻ മോഹൻ റെഡ്ഢി രംഗത്ത് വന്നു.
മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും, ഹൈക്കോടതി ഉത്തരവ് പോലും പരിഗണിക്കാൻ തയ്യാറായില്ലെന്നും.ജനങ്ങൾക്ക് വേണ്ടി ഇനിയും പൊരുതി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.