ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് വിദ്യാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി ഗൗരി ശങ്കറിനെ പ്രതിച്ചേർത്തു.അതേസമയം, KSRTC ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിടുണ്ട്.
വാഹനം ഓടിച്ചിരുന്ന ഗൗരീ ശങ്കറിന് ലൈസൻസ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുളളു.വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആൽവിൻ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്സ് അറിയിച്ചു