കൊച്ചിയില്‍ മയക്കുമരുന്നുമായി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നെവിന് മാത്യൂ,റിച്ചു റെജി, എല്ബിന് മാത്യു എന്നിവരാണ് പിടിയിലായത്.
പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.