അതിശൈത്യത്തിൽ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാൻ. രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ 78 പേർ മരിച്ചതായി താലിബാൻ അറിയിച്ചു.
75,000 ത്തിലധികം കന്നുകാലികളും ചത്തതായി അഫ്ഗാൻ പ്രകൃതിദുരന്ത നിവാരണ മന്ത്രാലയം വക്താവ് ഷഫിയുല്ല റഹീമി പറഞ്ഞു. അതിശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്ന 10 ലക്ഷം പേർക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണെന്നും താലിബാൻ വക്താവ് പറഞ്ഞു.
തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും സന്നദ്ധ സംഘടനകൾക്കെതിരായ താലിബാൻ നടപടിയും മൂലം അഫ്ഗാൻ ജനത കടുത്ത ദുരിതം അനുഭവിക്കുകയാണ്.