ഛത്തീസ്ഗഡില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സ്ഫോടനം. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സുഖ്മ ജില്ലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
ശ്രാകാന്ത് എന്ന ജവാനാണ് പരിക്കേറ്റത്. പട്രോളിംഗ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐഇഡിയില്‍ അറിയാതെ ചവിട്ടിപോവുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
വിവിധ ബൂത്തുകളിലായി 25,000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബസ്തര്‍ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലാണ് ആദ്യഘട്ട പോളിംഗ് നടക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 17നാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും.