ചിയാൻ വിക്രം നായകനയെത്തുന്ന ആർ. അജയ് ജ്ഞാനമുത്തു ചിത്രം ‘കോബ്ര ‘ യുടെ ട്രയിലർ 17 മണിക്കൂറിനുള്ളിൽ ഏഴ് കോടി യൂട്യൂബ് വ്യൂസുമായി ട്രെൻഡിംഗ് നമ്പർ രണ്ടിൽ ഇടം നേടിയിരിക്കുകയാണ്.
വ്യത്യസ്തമായ വേഷപ്പകർച്ചകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോകുന്ന കഥാപാത്രമാണ് വിക്രമിന്റേതെന്ന് ട്രയിലറിൽ വ്യക്തമാണ്. ഏഴ് വിവിധ ഗെറ്റപ്പുകളിലായാണ് വിക്രമെത്തുന്നത്. ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കോബ്ര. കെ ജി എഫിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ശ്രീനിധി ഷെട്ടിയാണ് കോബ്രയിലെ നായിക. മലയാളി താരങ്ങളായ റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംവിധായകനായ കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മീനാക്ഷി ഗോവിന്ദ് രാജ് , മൃണാളിനി രവി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 31 നാണ് ചിത്രം തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.