തിരുവനന്തപുരം: പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ നീക്കത്തിന് തടയിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഉത്സവ-അവധിക്കാല സീസണുകളിൽ നിരക്ക് കുത്തനെ ഉയർത്തുന്ന എയർലൈനുകളുടെ നടപടിയിൽ സംസ്ഥാനത്തിന് എന്ത് ചെയ്യാനാകുമെന്ന് വിലയിരുത്താനാണ് യോഗം ചേർന്നത്.
പ്രവാസികൾക്കായി ഇത്തരം സീസണുകളിൽ ചാർട്ടാർഡ് ഫ്ലാറ്റ് ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണക്കാരായ പ്രവാസികൾക്കായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
ഓൺലൈൻ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ , സിയാൽ എംഡി എസ് സുഹാസ് തുടങ്ങിയവർ സംബന്ധിച്ചു