അബുദാബി: 82 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്ബ് അതത് രാജ്യക്കാർക്ക് ബാധകമായ വിസാ ചട്ടങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയിൽ നിന്നും വിസാ ചട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
വിസ ആവശ്യമില്ലാതെ യുഎഇയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ രണ്ട് വിസകളിലൊന്ന് തെരഞ്ഞെടുക്കാം. 30 ദിവസം കാലാവധിയുള്ള എൻട്രി വിസയുടെ കാലാവധി പിന്നീട് 10 ദിവസം കൂടി നീട്ടാനാവും. അല്ലെങ്കിൽ 90 ദിവസം കാലാവധിയുള്ള സന്ദർശക വിസ എടുക്കാം. അതേസമയം ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്പോർട്ടുകളോ തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാം. ഇവർക്ക് വിസയോ സ്പോൺസറോ ആവശ്യമില്ല.
ഇന്ത്യൻ പാസ്പോർട്ടുള്ള സന്ദർശകർക്ക് യുഎഇയിൽ 14 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. ഇത് ആവശ്യമെങ്കിൽ 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ അപേക്ഷ നൽകാനാവും. എന്നാൽ യുഎഇയിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി പാലിക്കേണ്ടതുണ്ട്. യുഎഇയിൽ പ്രവേശിക്കുന്ന സമയം മുതൽ ആറ് മാസമെങ്കിലും പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിന് പുറമെ അമേരിക്ക, യുകെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തിന്റെ സന്ദർശക വിസയോ അല്ലെങ്കിൽ താമസ അനുമതിയോ ഉണ്ടായിരിക്കുകയും വേണം.
അതേസമയം യുഎഇയിൽ പ്രവേശിച്ച ശേഷം ഓൺ അറൈവൽ വിസ എടുക്കാൻ ഉദ്ദേശിക്കുന്നവർ സ്പോൺസറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രവേശന അനുമതി നേടിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ സന്ദർശ ഉദ്ദേശം പരിഗണിച്ച് യുഎഇയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സാണ് ഈ പ്രവേശന അനുമതി നൽകുന്നത്. നിലവിൽ 115 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കാൻ മുൻകൂർ വിസ ആവശ്യമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റഎ വെബ്സൈറ്റ് അനുസരിച്ച് നിലവിൽ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാൻ സാധിക്കുന്നത് ഈ രാജ്യങ്ങളിലെ പാസ്പോർട്ടുള്ളവർക്കാണ്.
ഓസ്ട്രേലിയ
സ്വിസ് കോൺഫെഡറേഷൻ
ചെക്ക് റിപ്പബ്ലിക്
സ്ലോവാക് റിപ്പബ്ലിക്
ഫ്രഞ്ച് റിപ്പബ്ലിക്
റിപ്പബ്ലിക് ഓഫ് ഗ്രീസ്
ഹംഗറി
സൗദി അറേബ്യ
യുകെ
അമേരിക്ക
മെക്സികോ
ജപ്പാൻ
അൻഡോറ
ലിചെൻസ്റ്റൈൻ
മൊണാകോ
യുക്രൈൻ
ബാർബഡോസ്
ബ്രൂണൈ ദാറുസലാം
സോളോമൻ ഐലന്റ്സ്
അസർബൈജാൻ
ഈസ്റ്റോണിയ
അർജന്റൈൻ റിപ്പബ്ലിക്
ഈസ്റ്റേൺ റിപ്പബ്ലിക് ഓഫ് ഉറുഗ്യെ
റിപ്പബ്ലിക് ഓഫ് അൽബേനിയ
ബ്രസീൽ
പോർച്ചുഗീസ്
എൽ സാൽവദോർ
ചൈന
മാൽദീവ്സ്
ജർമനി
ഓസ്ട്രിയ
അയർലന്റ്
ഐസ്ലന്റ്
ഇറ്റലി
പരാഗ്വെ
ബൾഗേറിയ
പോളണ്ട്
പെറു
ബെലാറസ്
ചിലെ
സാൻ മറിനോ
സ്ലൊവേനിയ
സിംഗപ്പൂർ
സീഷെൽസ്
സെർബിയ
ഫിൻലന്റ്
സൈപ്രസ്
കസാഖ്സ്ഥാൻ
ക്രൊയേഷ്യ
കൊറിയ
കോസ്റ്റാറിക
കൊളംബിയ
കിരിബാതി
ലാത്വിയ
ലിത്വാനിയ
മാൾട്ട
മൗറീഷ്യസ്
നൗറു
ഹോണ്ടുറാസ്
ജോർജിയ
ലക്സംബർഗ്
ഇസ്രയേൽ
കുവൈത്ത്
ഖത്തർ
വത്തിക്കാൻ
റഷ്യ
റൊമാനിയ
സെന്റ് വിൻസെന്റ്
ഒമാൻ
ബഹാമസ്
കാനഡ
മലേഷ്യ
ഹോങ്കോങ്
സ്പെയിൻ
ബഹ്റൈൻ
ഡെന്മാർക്ക്
സ്വീഡൻ
നോർവെ
ബെർജിയം
നെതൽലാൻഡ്സ്
മോണ്ടനെഗ്രോ
ന്യൂസീലൻഡ്