സിനിമയിൽ ഒരു രംഗം ചിത്രീകരിക്കാൻ വൻ സന്നാഹങ്ങളാണ് ഉണ്ടാവുക. ക്ലാപ്പ്ബോർഡ് മുതൽ ക്യാമറയും ക്രയിനും വരെ വിലകൂടിയ ഉപകരണങ്ങൾക്കൊണ്ട് നിറഞ്ഞതായിരിക്കും ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റ്. എന്നാൽ ഒരു രംഗം ചിത്രീകരിക്കാൻ വിലകൂടിയ ഉപകരണങ്ങൾ വേണമെന്ന ആവശ്യമില്ലെന്നാണ് ഒരു കൂട്ടം ആൺകുട്ടികൾ തെളിയിക്കുന്നത്. ക്ലാപ്പടിക്കാൻ ചെരിപ്പും രംഗം ഷൂട്ട് ചെയ്യാൻ ഫോൺ ക്യാമറയുമാണ് ഈ കൂട്ടർ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും വിലയുള്ള ഉപകരണങ്ങൾ. ഈ ചിത്രീകരണ രംഗം വീഡിയോയാണ് ഇൻ്റർനെറ്റിൽ വൈറലാകുന്നത്.
When your movie budget is $20 pic.twitter.com/OdBmW4I9VL
— The Figen (@TheFigen_) February 18, 2023
ദി ഫിഗൻ എന്നയാളാണ് രസകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. രംഗം ആരംഭിക്കുന്നതിന് മുൻപ് ക്ലാപ്പ് അടിക്കാൻ ഒരു കുട്ടി ഉപയോഗിക്കുന്നത് അവന്റെ ചെരുപ്പുകളാണ്. അതേസമയം വരാന്തയിലൂടെ നടക്കുന്ന നടൻ്റെ വ്യക്തമായ ഷോട്ട് ലഭിക്കാൻ നിലത്ത് കിടന്നുകൊണ്ട് ഒരു കുട്ടി മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുകയാണ്. ക്യാമറ മൂവ് ചെയ്യാൻ ഈ കുട്ടിയുടെ കാലിൽ പിടിച്ച് വലിക്കുന്നത് മറ്റൊരു കുട്ടിയും.
അതേസമയം ശശി തരൂർ അടക്കമുള്ള നിരവധി പ്രമുഖർ ഈ വീഡിയോ ട്വിറ്ററിൽ ലൈക്ക് ചെയ്തിട്ടുണ്ട്. കാഴ്ചക്കാരിൽ ഈ രംഗം ചിരി പടർത്തുമെങ്കിലും അവരുടെ ചിത്രീകരണത്തിന് കയ്യടിക്കുകയാണ് മറ്റു പലർ. വീഡിയോക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.