ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്കി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്തോട്ട തുറമുഖത്തെത്തി. ചൊവ്വാഴ്ച രാവിലെയാണ് കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പല്‍ ഈ മാസം 22 വരെ ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പല്‍, ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്.
ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് നല്കി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ എതിര്‍പ്പ് തള്ളി കപ്പല്‍ തുറമുഖത്ത് എത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ വിശദീകരണം
ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് അത്യാധുനിക സംവിധാനങ്ങളുള്ളതാണ് ഈ ചാരക്കപ്പല്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനാണ് കപ്പല്‍ എത്തിയതെന്നാണ് വിലയിരുത്തിയിരുന്നത്.