ചൈനയിൽ സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞു. ഇനി മുതൽ പുരുഷന്മാരാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾക്ക് മോഡലാവുക. ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനെ തടയാനാണ് ചൈന പുതിയ നിയമം പ്രഖ്യാപിച്ചത്.
അതേസമയം സ്ത്രീ മോഡലുകൾ അടിവസ്ത്ര ലൈവ് സ്ട്രീമുകളിൽ എത്തിയിരുന്ന കമ്പനികൾ നേരത്തേ അടച്ചുപൂട്ടപ്പെട്ടിരുന്നു. അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമമാണ് ഈ അടിവസ്ത്ര കമ്പനികൾക്ക് തിരിച്ചടിയായത്. എന്നാലിപ്പോൾ ചില കമ്പനികൾ പുരുഷ മോഡലുകളെ ഉപയോഗിച്ചാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അവതരിപ്പിക്കുന്നത്.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷ മോഡലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുരുഷ മോഡലുകളുടെ വിഡിയോയും ടിക്-ടോകിൻ്റെ ചൈനീസ് പതിപ്പായ ഡോയിനിൽ പ്രചരിക്കുന്നുണ്ട്.