ലോക കേരള സഭയുടെ പ്രാദേശികയോഗം ലണ്ടനിൽ തുടങ്ങി. യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
ലുലു ഗ്രൂപ്പ് എം ഡി എം എ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കാനെത്തും. നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഫിന്‍ലാന്‍ഡ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മുഖ്യമന്ത്രിയും സംഘവും ഇപ്പോള്‍ യുകെയിലേക്കെത്തിയത്. യുകെയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്ജും, വി ശിവന്‍കുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പി രാജീവ്, വീണാ ജോര്‍ജ്, നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലണ്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്ത്തകര്ക്കുമൊത്ത് ലണ്ടനിലെ കാറല്‍ മാര്‍ക്സ് ശവകുടീരം, കാറല്‍ മാര്‍ക്സ് മെമ്മോറിയല്‍ ലൈബ്രറി & സ്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.