37,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയമുറപ്പിച്ച ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ആഘോഷത്തില്‍ നിറഞ്ഞ യുഡിഎഫ് ക്യാംപുകള്‍ മധുരം നല്‍കിയും പാലഭിഷേകം നടത്തിയുമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്വീകരിക്കുന്നത്.
വിജയം ഉറപ്പിച്ച ശേഷം ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ വികാര നിര്‍ഭരനായി ചാണ്ടി ഉമ്മന്‍ നിന്നു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് ഫലം.
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് സ്വന്തം ബൂത്തില്‍ പോലും മുന്നിലെത്താനായില്ല. ബിജെപി ചിത്രത്തിലേ ഇല്ലാത്ത സാഹചര്യമാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിനെതുരെ ഉണ്ടായ വേട്ടയാടലുകള്‍ക്ക് കിട്ടിയ മറുപടിയാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മകള്‍ അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കുള്ള യാത്രാമൊഴിയെക്കാളും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.