ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചാന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് കണ്ടെത്തിയത്.
ഓഗസ്റ്റ് 26 നാണ് പ്രകമ്പനം കണ്ടെത്തിയത്. സാധാരണ നിലയിലുള്ള പ്രകമ്പനമായിരുന്നു ഇത് എന്നും ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഐഎസ്ആര്‍ഒ ട്വിറ്റര്‍ എക്സില്‍ കുറിച്ചു.
ചാന്ദ്ര പര്യവേഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി. റോവറിന്റെയും മറ്റു പേ ലോഡുകളുടെയും ചലനം റെക്കോര്‍ഡ് ചെയ്യാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. അതിനിടെയാണ് ചന്ദ്രോപരിതലത്തില്‍ ലൂണാര്‍ സീസ്മിക്ക് ആക്ടിവിറ്റി പ്രകമ്പനം കണ്ടെത്തിയതെന്ന് ഐ.എസ്.ആര്.ഒ പറഞ്ഞു.
നേരത്തെ റോവറിലെ ലിബ്സ് ഉപകരണം ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റോവറിലെ ആല്‍ഫ പാര്്ടിക്കിള് എക്സ്റേ സെപ്ക്ട്രോസ്കോപ്പ് ഉപകരണം സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.