യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ജാഗ്രതപുലർത്തണമെന്ന് അഭ്യർത്ഥിച്ചു.
അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം തീര പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാവാനും സാധ്യതയുണ്ട്. നേരിയ കാറ്റ് വീശാനും ക്രമേണ അത് പൊടിക്കാറ്റായി രൂപം മാറുകയും ചെയ്യും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.