യു എ ഇ യിൽ പകൽ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി മാറുന്നത് പാലിച്ചുകൊണ്ട് വാഹനമോടിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം തീരപ്രദേശങ്ങളിൽ അന്തരീക്ഷം വഷളാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. പടിഞ്ഞാറു ഭാഗങ്ങളിൽ സ്ഥിതി മോശമാവാം.