ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12 നു ദുബൈ ഷെയ്ഖ് റഷീദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:30 നു നടക്കുമെന്ന് സി എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം പത്മശ്രീ എം.എ യൂസഫലിക്ക് ചടങ്ങിൽ സമ്മാനിക്കും. ജീവകാരുണ്യ, തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പ്രഥമ പുരസ്കാരം എം.എ യൂസഫലിക്ക് നൽകുന്നതെന്ന് ജൂറി അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്വദേശത്തും വിദേശത്തുമായി യൂസഫലി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതിനോടൊപ്പം പാവപ്പെട്ടവരെ അദ്ദേഹം ചേർത്തുപിടിക്കുന്നു.അറബ് നാടുകളിലടക്കം മലയാളികളുടെ രക്ഷിതാവായി അദ്ദേഹം പ്രവർത്തിക്കുന്നു. കേരള പൊതുസമൂഹത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് എന്തുകൊണ്ടും അർഹനാണ് എം.എ യൂസഫലിയെന്നും മുനവ്വർ തങ്ങൾ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലടക്കം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഫൗണ്ടേഷൻ കോ ചെയർമാൻ ഡോക്ടർ മുഹമ്മദ് മുഫ്ലിഹ് പറഞ്ഞു. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വർഷവും സിഎച്ച് പുരസ്കാരം നൽകും വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ വ്യത്യസ്ഥമായ വിവിധ പദ്ധതികൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് കോ – ചെയർമാൻ ഡോ.മുഹമ്മദ് മുഫ്ലിഹ് പറഞ്ഞു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുരസ്കാര ചടങ്ങിൽ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,ബിസിനസ്സ് രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പരിപാടിയാണിത്. പത്ര സമ്മേളനത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അൻവർ നഹ ( ജനറൽ സെക്രട്ടറി , യു എ ഇ – കെ എം സി സി , ഡോ.മുഹമ്മദ് മുഫ്ലിഹ്, ജലീൽ മഷ്ഹൂർ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട് , ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ധിൽ, സൽമാൻ ഫാരിസ്