ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഡൽഹി.നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കാനിരിക്കയാണ് തിരഞ്ഞെടുപ്പ് പ്രഖാപിക്കൽ. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും.
സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലായി 13,033 പോളിംഗ് ബൂത്തുകളുണ്ട്.ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ടർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടർമാരും, 71,73,952 സ്ത്രീ വോട്ടർമാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണൽ നടന്നു. 16ന് രണ്ടാം കെജ്രിവാൾ സർക്കാർ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
70ൽ 63 സീറ്റുകൾ ആംആദ്മി പാർട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം സീൽ ചെയ്യും. ഇതെല്ലാം CCTV നീരിക്ഷണത്തിലാണ്. EVM ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കോടതി ഉത്തരവ് ഉദ്ധരിച്ചാണ് പ്രതികരണം.