രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന് ബജറ്റ് അവതരിപ്പിച്ചത്.
ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകൾ 5 ആയി കുറയ്ക്കുയും ചെയ്തു.
പുതിയ സ്ലാബിൽ മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനവുമാണ് നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനവുംമാണ് തികുതി. 15 ലക്ഷത്തിന് മുകളിൽ വരുമാനത്തിന് 30 ശതമാനം നികുതി നൽകണം.
നിലവിൽ 2.5 ലക്ഷം വരെ നികുതി ഇല്ല.2.5– 5 വരെ 5 %, 5– 7.50 വരെ 10 %, 7 .50– 1ഢ വരെ 15%, 10– 12.50 വരെ 20%, 12.50 – 15 വരെ 25%, 15നണ് മുകളിൽ 30 % എന്നിങ്ങനെ 7 സ്ലാബുകൾ ആണ് ഉണ്ടായിരുന്നത്. ഇത് അഞ്ച് സ്ലാബാക്കി കുറച്ചു.
ഏകലവ്യാ മാതൃകയില്‍ 740 റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 38,800 അധ്യാപകരെ നിയമിക്കും. റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കും