ഡൽഹി: പ്രളയ ദുരിതം നേരിടുന്ന അസമിലെ ജനതയെ കാണാൻ രാഹുൽ ഗാന്ധി അസമിൽ. സിൽചാറിലെ ലഖിംപുർ ജില്ലയിലെ ദുരിതാശ്വാസ ക്യമ്പിലെത്തിയ രാഹുൽ ഉടനെ മണിപ്പുരിലേക്ക് തിരിക്കും.മണിപ്പുരിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ രാഹുൽ സന്ദർശിക്കും.
കലാപബാധിതരുമായി സംവദിക്കും. തുടർന്ന് വൈകീട്ട് ആറുമണിക്ക് രാജ്ഭവനിലെത്തിഗവർണറെ കാണും. 6.40-ന് പി.സി.സി. ഓഫീസിൽ വാർത്താസമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.തുടർച്ചയായ മഴയെത്തുടർന്ന് അസമിൽ വലിയ പ്രളയക്കെടുതിയാണ്.
8 ജില്ലകളിലായി 22.70 ലക്ഷം പേരാണ് മണ്ണിടിച്ചിലും പ്രളയക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്നത്.