രാജ്യത്തെ ടോൾ പ്ലാസകളും ഫാസ്ടാഗ് സംവിധാനവും കേന്ദ്രസർക്കാർ നിർത്തലക്കാനൊരുങ്ങുന്നു. ഇനി മുതൽ നമ്പർ പ്ലേറ്റ് അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ ടോൾ പിരിവുകൾ നടക്കുക.
നിശ്ചിത ഇടങ്ങളിലായി സ്ഥാപിച്ച ക്യാമറകളിലൂടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ അടിസ്ഥാനത്തിൽ ടോൾ പിരിവ് സാധ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ടോൾ പിരിവ് സംബന്ധിച്ച ദൂരപരിധി പ്രശ്നങ്ങളും ഈ സംവിധാനം വരുന്നതോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
ടോൾ പ്ലാസകളും ഫാസ്ടാഗും നിർത്തലാക്കുന്നത് സംബന്ധിച്ച നിയമ ഭേദഗതി ബിൽ അടുത്ത പാർലിമെന്ററി സമ്മേളനത്തിലായിരിക്കും അവതരിപ്പിക്കുക. അടുത്ത വർഷം തന്നെ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.